ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ താല്‍ക്കാലിക സ്‌റ്റേ. രണ്ടുമാസത്തേക്കാണ് സ്‌റ്റേ. സംസ്ഥാന സര്‍ക്കാരിനെതിരായ സിബിഐ അന്വേഷണത്തിനാണ് കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തത്. എന്നാല്‍ യൂണിടാക്കിനെതിരായ അന്വേഷണം സിബിഐക്ക് തുടരാം.
സംസ്ഥാന സര്‍ക്കാരും യൂണിടാക്കുമാണ് ഹര്‍ജികൾ നൽകിയത്. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചു എന്ന വാദം തെളിയിക്കാന്‍ സിബിഐക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി പറഞ്ഞു. രണ്ടു മാസം കഴിഞ്ഞ് വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ സിബിഐക്ക് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനാവും.
എന്നാല്‍ സിബിഐ അന്വേഷണവും എഫ്‌ഐആറും റദ്ദാക്കണം എന്ന സംസ്ഥാന സർക്കാർ ആവശ്യം കോടതി അംഗീകരിച്ചില്ല. ഇതോടെ സിബിഐക്ക് അന്വേഷണത്തിൽ ലഭിക്കുന്ന തെളിവുകൾ അടുത്ത സിറ്റിംഗിൽ ഹാജരാക്കാനാകും.