HomeIndiaത്രിപുര ബിജെപിയില്‍ തര്‍ക്കം, മുഖ്യമന്ത്രിയെ മാറ്റണമെന്ന് വിമതര്‍

ത്രിപുര ബിജെപിയില്‍ തര്‍ക്കം, മുഖ്യമന്ത്രിയെ മാറ്റണമെന്ന് വിമതര്‍

ത്രിപുരയിലെ ബിജെപി നിയമസഭ കക്ഷിയില്‍ വിമത ശല്യം. മുഖ്യമന്ത്രിയെ മാറ്റണമെന്ന് വിമതര്‍. മുഖ്യമന്ത്രി ബിപ്ലബ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഏഴ് എംഎല്‍എമാര്‍ രംഗത്ത് വന്നു. പരാതിയുമായി ഇവര്‍ ഡല്‍ഹിയില്‍ എത്തി.

മുഖ്യമന്ത്രി ബിപ്ലബ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് വിമതര്‍ ഉയര്‍ത്തുന്നത്. സ്വേച്ഛാധിപത്യ ഭരണമാണ് ത്രിപുരയില്‍ നടക്കുന്നത്. ഭരണ പരിചയമില്ല. മുഖ്യമന്ത്രിക്ക് ജനപ്രീതിയില്ല. ത്രിപുരയില്‍ ഭരണത്തുടര്‍ച്ച വേണമെങ്കില്‍ മുഖ്യമന്ത്രിയെ മാറ്റിയേ മതിയാകൂ. എല്ലാ വിഭാഗം ജനങ്ങള്‍ക്കും മുഖ്യമന്ത്രിയെ ഇഷ്ടമില്ലെന്നും വിമതര്‍ പറയുന്നു.

എന്നാല്‍ സര്‍ക്കാരിന് യാതൊരു ഭീഷണിയും ഇല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് മാണിക് സാഹ പറഞ്ഞു. സര്‍ക്കാര്‍ സുരക്ഷിതമാണ്. വിമതരുടെ പരാതി കേട്ടിട്ടില്ല, ഇത്തരം വിഷയങ്ങള്‍ പാര്‍ടിക്ക് പുറത്ത് ചര്‍ച്ച ചെയ്യാന്‍ ആഗ്രഹമില്ലെന്നും മാണിക് സാഹ പറഞ്ഞു.

Most Popular

Recent Comments