പിണറായിയും യോഗി ആദിത്യനാഥും തമ്മില്‍ എന്ത് വ്യത്യാസം

0

കേരള മുഖ്യമന്ത്രി പിണറായി വിജയനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മില്‍ എന്ത് വ്യത്യാസം ആണ് ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കുന്നതില്‍ കേരള സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു.

വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബത്തെ മുഖ്യമന്ത്രി വഞ്ചിക്കുകയാണ്. ഉത്തര്‍പ്രദേശ് പോലെ തന്നെ കേരളവും മാറി. വാളയാര്‍ കുടുംബത്തിന്റെ കണ്ണീര്‍ കേരളത്തിന്റെ കണ്ണീരാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പെണ്‍കുട്ടികളുടെ നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയറ്റിന് മുന്നില്‍ കുട്ടികളുടെ അമ്മ നടത്തുന്ന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.