ഗുരുദേവന്റെ കഴുത്തില്‍ ചെരിപ്പുമാല അണിയിച്ചവരാണ് സിപിഎം

0

ശ്രീനാരായണ ഗുരുവിനെ അപമാനിച്ചവരാണ് സിപിഎമ്മിന്റെ തലപ്പത്തുള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഗുരുദേവന്റെ കഴുത്തില്‍ ചെരിപ്പുമാല അണിയിച്ച് നഗരത്തിലൂടെ വലിച്ചിഴച്ചവരാണ് സിപിഎമ്മുകാര്‍ എന്നും സുരേന്ദ്രന്‍. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബിജെപി പ്രസിഡണ്ട്.

ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഉദ്ഘാടന വേദി സിപിഎം പാര്‍ടി വേദിയാക്കി. സര്‍വകലാശാലയിലെ നിയമനം സങ്കുചിത താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. എല്ലാം സിപിഎമ്മുകാര്‍ക്ക് എന്നതാണ് സര്‍ക്കാര്‍ നയം. വൈസ് ചാന്‍സലര്‍ നിയമന ശുപാര്‍ശ പുനപരിശോധിക്കണം. ഗുരുവിന്റെ ദര്‍ശനവുമായോ ജീവിതവുമായോ പുലബന്ധമില്ലാത്തവരെയാണ് പല സ്ഥാനങ്ങളിലും നിയമിക്കുന്നത്. അത് അനുവദിക്കാന്‍ കഴിയില്ല.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. സര്‍ക്കാര്‍ എപ്പോഴും പറയുന്ന മ്പര്‍ വണ്‍ യാഥാര്‍ഥ്യമായത് ഇപ്പോഴാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.