ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടിക്ക് നേരെ ആക്രമണം . മലപ്പുറത്ത് രണ്ടത്താണിയില്‍ വെച്ചാണ് ആക്രമണം നടന്നത്. അബ്ദുള്ളക്കുട്ടി സഞ്ചരിച്ചിരുന്ന വാഹനത്തെ ഒരു സംഘം ആക്രമിക്കുകയായിരുന്നു.
ചായ കുടിക്കാന്‍ വാഹനം നിര്‍ത്തിയപ്പോള്‍ ഒരു സംഘം കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. പിന്നീട് വാഹനത്തില്‍ പുറപ്പെട്ടപ്പോള്‍ പിന്നാലെ ലോറിയില്‍ വന്ന്് വാഹനത്തില്‍ ഇടിപ്പിക്കുകയായിരുന്നു. തന്നെ വധിക്കാനായിരുന്നു ശ്രമമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
അക്രമികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ന്യൂനപക്ഷ സമുദായത്തില്‍ നിന്ന് ഉയര്‍ന്നുവന്ന നേതാവാണ് അബ്ദുള്ളക്കുട്ടി. അദ്ദേഹത്തെ ഭയപ്പെടുത്താനും അപമാനിക്കാനുമാണ് ശ്രമം. അദ്ദേഹത്തിന് മതിയായ സുരക്ഷ ഏര്‍പ്പെടുത്തണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.




































