പുതിയ നിയമങ്ങള്‍ കര്‍ഷകരെ സ്വതന്ത്രരാക്കും

0

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ രാജ്യത്തെ കര്‍ഷകരെ സ്വതന്ത്രരാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് കര്‍ഷക പ്രക്ഷോഭം നടക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി വീണ്ടും നിയമങ്ങളെ ന്യായീകരിച്ചത്. പുതിയ നിയമം കര്‍ഷകരെ കൂടുതല്‍ സ്വയം പര്യാപ്തമാക്കും. ഇടനിലക്കാര്‍ ഇല്ലാതാവുകയാണ്. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ സ്വതന്ത്രമായി വിറ്റഴിക്കാനുളള സാഹചര്യം ഉണ്ടാകുന്നത് ഗുണകരമാണെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.