സി എഫ് തോമസ് അന്തരിച്ചു

0

കേരള കോണ്‍ഗ്രസ് നേതാവ് സി എഫ് തോമസ് എംഎല്‍എ അന്തരിച്ചു. ചങ്ങനാശ്ശേരി എംഎല്‍എയാണ്. 81 വയസ്സുണ്ട്. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു. 1980 മുതല്‍ ചങ്ങനാശ്ശേരി എംഎല്‍എയാണ്. കേരള കോണ്‍ഗ്രസിന്റെ ഏറ്റവും മുതിര്‍ന്ന നേതാവായ സി എഫ് തോമസ് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍, ഡപ്യൂട്ടി ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. കെ എം മാണിയുടെ മരണശേഷം പി ജെ ജോസഫിനൊപ്പമായിരുന്നു. ഏ കെ ആന്റണി, ഉമ്മന്‍ചാണ്ടി മന്ത്രിസഭകളില്‍ അംഗമായിരുന്നു. കുഞ്ഞമ്മയാണ് ഭാര്യ. മകനും മകളുമുണ്ട്.