HomeIndiaഅബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷന്‍

അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷന്‍

ബിജെപി ദേശീയ ഉപാധ്യക്ഷനായി എ പി അബ്ദുള്ളക്കുട്ടിയെ നിയോഗിച്ചു. ടോം വടക്കന്‍, രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ ദേശീയ വക്താക്കളായി. പുതിയ ദേശീയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചപ്പോഴാണ് കേരളത്തിന് വന്‍ നേട്ടം ഉണ്ടായത്.

12 വൈസ് പ്രസിഡണ്ടുമാരാണ് ഇനി ബിജെപിക്ക് ഉണ്ടാവുക. 22 വക്താക്കളും ഉണ്ട്. തേജസ്വി സൂര്യയാണ് യുവമോര്‍ച്ചയുടെ പുതിയ അധ്യക്ഷന്‍. ദേശീയ സെക്രട്ടറിമാരുടെ പട്ടികയിലും മലയാളിയുണ്ട്. അരവിന്ദ് മേനോന്‍ സെക്രട്ടറിയായി.

Most Popular

Recent Comments