യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നു

0

യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുകയാണെന്ന് ബെന്നി ബഹനാന്‍. കേന്ദ്ര നേതൃത്വത്തെ തീരുമാനം അറിയിച്ചെന്നും രാജിക്കത്ത് ഇന്ന് തന്നെ കൈമാറുമെന്നും ബെന്നി ബഹനാന്‍ പറഞ്ഞു. അടിസ്ഥാന രഹിതമായ വാര്‍ത്തകളുടെ പുകമറയില്‍ തുടരാന്‍ താല്‍പ്പര്യമില്ല. ഉമ്മന്‍ചാണ്ടിയുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന വാര്‍ത്തകള്‍ വേദനിപ്പിച്ചു. കണ്‍വീനര്‍ സ്ഥാനവുമായി ബന്ധപ്പെട്ട് വന്ന മാധ്യമ വാര്‍ത്തകള്‍ വേദനിപ്പിച്ചു. എം എം ഹസനെ കണ്‍വീനറായി നിയോഗിക്കണമെന്ന് നിര്‍ദേശം മുന്നോട്ട് വെച്ചിട്ടുണ്ടെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.