പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ കോര്‍പ്പറേറ്റ് ഗൂഡാലോചന

0

കേരളത്തില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോര്‍പ്പറേറ്റ് ഗൂഡാലോചനയാണ് നടക്കുന്നത്. കോണ്‍ഗ്രസിനും ബിജെപിക്കും മൂലധന സഹായം ഒരുക്കി സമരങ്ങള്‍ നടത്തിക്കുകയാണ്. പൊതു മേഖലയെ വളര്‍ത്തുന്ന നിലപാടി സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നതിനാല്‍ സ്വകാര്യ മേഖലക്ക് ഇവിടെ വരാന്‍ കഴിയുന്നില്ല. അതുകൊണ്ടാണ് വിവാദങ്ങള്‍ ഉണ്ടാക്കി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നോക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.