HomeKeralaസുരക്ഷ വേണ്ട, ഭീഷണി മുഖ്യമന്ത്രിയില്‍ നിന്ന്

സുരക്ഷ വേണ്ട, ഭീഷണി മുഖ്യമന്ത്രിയില്‍ നിന്ന്

കേരള പൊലീസിനെ വിശ്വാസമില്ലാത്തതിനാല്‍ സുരക്ഷ വേണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആകെയുള്ള ഭീഷണി മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നാണ്. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സുരക്ഷ പോലും വേണ്ടെന്ന് വച്ചതാണെന്നും സുരേന്ദ്രന്‍.

ഭീഷണി ഉള്ളതിനാല്‍ കെ സുരേന്ദ്രന് എക്‌സ് കാറ്റഗറി സുരക്ഷ നല്‍കണമെന്നാണ് സംസ്ഥാന ഇന്റലിജന്‍സ് മേധാവി ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് സുരേന്ദ്രനെയും ബിജെപിയേയും നിരീക്ഷിക്കാനുള്ള അടവാണെന്നാണ് ബിജെപി കരുതുന്നത്. പ്രത്യേകിച്ചും സര്‍ക്കാരിനെതിരെ കെ സുരേന്ദ്രനും ബിജെപിയും അതി ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുന്ന സന്ദര്‍ഭത്തില്‍.

Most Popular

Recent Comments