HomeKeralaബിനീഷ് കോടിയേരിയുടെ സ്വത്തുക്കള്‍ മരവിപ്പിക്കുന്നു

ബിനീഷ് കോടിയേരിയുടെ സ്വത്തുക്കള്‍ മരവിപ്പിക്കുന്നു

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരെ കുരുക്ക് മുറുകുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് നടപടി എടുക്കുന്നു. ബിനീഷിന്റെ സ്വത്ത് വകകള്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രജിസ്ട്രേഷന്‍ ഡയറക്ടറേറ്റിന് ഇഡി കത്ത് നല്‍കി. സ്വത്ത് വകകള്‍ അനുമതിയില്ലാതെ ക്രയവിക്രയം ചെയ്യരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്കുകള്‍ക്ക് നോട്ടീസ് നല്‍കി. വിവരങ്ങള്‍ നല്‍കാന്‍ ബിനീഷിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. ബിനീഷ് കോടിയേരിയുടെ മുഴുവന്‍ ആസ്ഥിയും സംബന്ധിച്ച് വിവരങ്ങള്‍ തേടുന്നുണ്ട്. മുഴുവന്‍ വിവരങ്ങള്‍ ലഭിച്ച ശേഷമാകും തുടര്‍നടപടികള്‍.

Most Popular

Recent Comments