പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യും. ജനറല്‍ അസംബ്ലിയുടെ 75 ാം സമ്മേളനത്തെയാണ് അഭിസംബോധന ചെയ്യുക. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് സമ്മേളനത്തിന്റെ അജണ്ട.
വെച്വല്‍ ആയാണ് ഇത്തവണത്തെ സമ്മേളനം. ശനിയാഴ്ച ഉച്ചക്ക് മുമ്പുള്ള ആദ്യ പ്രസംഗം നരേന്ദ്ര മോദിയുടേതാണ്. കോവിഡ് പ്രതിരോധ പ്രസംഗത്തില്‍ തീവ്രവാദത്തിനെതിരായ ആഗോള നടപടികളും മോദ് പരാമര്‍ശിച്ചേക്കും. കോവിഡ് പ്രതിരോധത്തിനായി 150ല്‍ അധികം രാജ്യങ്ങള്‍ക്ക് ഇന്ത്യ മരുന്ന് നല്‍കുന്നുണ്ട്. ഇക്കാര്യം ഉയര്‍ത്തിക്കാട്ടി ആഗോള സഹകരണം കൂടുതല്‍ ശക്തമാകേണ്ടതിന്റെ പ്രാധാന്യവും പ്രതിപാദിക്കും എന്നാണ് കരുതുന്നത്.