HomeKeralaസിബിഐ നടപടി രാഷ്ട്രീയപ്രേരിതം: സിപിഎം

സിബിഐ നടപടി രാഷ്ട്രീയപ്രേരിതം: സിപിഎം

കോണ്‍ഗ്രസ് എംഎല്‍എയുടെ പരാതിയില്‍ കേസെടുത്ത സിബിഐ നടപടി അസാധാരണവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് സിപിഎം. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുമെന്ന ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നതും ഇതാണ്. അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കോണ്‍ഗ്രസ് ബിജെപി കൂട്ടുകെട്ടിന്റെ തെളിവാണിത്.

ദേശീയ തലത്തില്‍ സിബിഐക്കെതിരെ ശക്തമായ നിലപാട് എടുക്കുന്ന കോണ്‍ഗ്രസ് ഇവിടെ സ്തുതിപാഠകരാണ്. സാധാരണ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് സിബിഐ കേസെടുക്കുന്നത്. സുപ്രീംകോടതി, ഹൈക്കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലോ കേസെടുക്കാം. എന്നാല്‍ ഇവിടെ ഫെറ കേന്ദ്ര നിയമമാണെന്ന സാങ്കേതിതത്വത്തിലാണ് കേസ് എടുത്തത്. ഇത് അധികാര ദുര്‍വിനിയോഗമാണ്.

വിവാദങ്ങളില്‍ എത് അന്വേഷണവും ആകാമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരും എല്‍ഡിഎഫും സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ അത് രാഷ്ട്രീയ ലക്ഷ്യത്തോടെ ആകരുതെന്നും സിപിഎം പ്രസ്താവനയില്‍ പറഞ്ഞു.

Most Popular

Recent Comments