പെരിയയില്‍ സര്‍ക്കാരിന് തിരിച്ചടി

0

പെരിയ ഇരട്ടക്കൊലപാതക കേസില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലില്‍ സുപ്രീംകോടതിയില്‍ നിന്നാണ് തിരിച്ചടി ലഭിച്ചത്. ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ ഇല്ലെന്ന് സുപ്രീംകോടതി പറഞ്ഞു.

കേസിനെ കുറിച്ച് സിബിഐ പറയട്ടെ എന്നാണ് കോടതി ഉത്തരവ്. സിബിഐക്കും കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റേയും മാതാപിതാക്കള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. നാലാഴ്ചക്കകം മറുപടി നല്‍കണം. അടിയന്തരമായി സ്റ്റേ വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളുകയായിരുന്നു.