HomeIndiaആ സ്വരം ഇനി ഓര്‍മ

ആ സ്വരം ഇനി ഓര്‍മ

ഇന്ത്യയുടെ സംഗീത അഹങ്കാരം എസ് പി ബാലസുബ്രഹ്‌മണ്യന്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. രാജ്യം പത്മശ്രീ, പത്മഭൂഷന്‍ പുരസ്‌ക്കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ എത്തിയ അദ്ദേഹം പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വന്നിരുന്നു. അതിന് ശേഷമാണ് പെട്ടെന്ന് ആരോഗ്യ സ്ഥിതി മോശമാവുകയും അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി അതീവ ഗുരുതരമായി. ഇന്ന് ഉച്ചക്ക് !.04നാണ് മരണം.

ശാസ്ത്രീയ സംഗീതം പഠിക്കാതെ ശങ്കരാഭരണം പോലുള്ള സിനിമകളിലെ പാട്ടുകള്‍ നിത്യഹരിതമാക്കാന്‍ എസ്പിബിക്ക് ആയി. തമിഴ്, മലയാളം, കന്നട, തെലുങ്ക്, ഹിന്ദി തുടങ്ങി അദ്ദേഹം പാടിയ എല്ലാ പാട്ടുകളും ഹിറ്റുകളാണ്. 16 ഭാഷകളില്‍ അദ്ദേഹത്തിന്റെ ശ്ബ്ദം ലഭിച്ചിട്ടുണ്ട്.

പാട്ടിന് പുറമെ മികച്ച അഭിനേതാവ് കൂടിയാണ് അദ്ദേഹം. സംഗീത സംവിധായകന്‍, സിനിമ നിര്‍മ്മാതാവ്, ഡബ്ബിംഗ് ആര്‍ടിസ്റ്റ് തുടങ്ങി അദ്ദേഹം കൈ വെക്കാത്ത മേഖലകളില്ല. എളിമ.യുള്ള പച്ചമനുഷ്യന്‍..ഇതില്‍ കൂടുതല്‍ അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ ഇല്ലെന്ന് അദ്ദേഹത്തെ അറിയുന്നവര്‍ പറയും.

1946 ജൂണ്‍ 4ന് ആന്ധ്രപ്രദേശിലെ നെല്ലൂരിലാണ് എസ് പി ജനിച്ചത്. ശ്രീപതി പണ്ഡിതരാധ്യുല ബാലസുബ്രഹ്‌മണ്യം എന്നാണ് മുഴുവന്‍ ജനിച്ചത്. ശങ്കരാഭരണം സിനിമയിലൂടെയാണ് അദ്ദേഹത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചത്. പിന്നീട് അഞ്ച് തവണ കൂടി ദേശീയ പുരസ്‌ക്കാരം തേടി വന്നു. സംസ്ഥാന അവാര്‍ഡുകള്‍ എത്രയോ തവണ ലഭിച്ചു. കര്‍ണാടക, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളില്‍ നിന്നൊക്കെ അവാര്‍ഡുകള്‍ എസ്പിയെ തേടിവന്നു. നാല് ഭാഷകളിലായി അമ്പതോളം സിനിമകള്‍ക്ക് വേണ്ടി സംഗീതസംവിധാനം ചെയ്തു.

ഭാര്യ. സാവിത്രി. മക്കള്‍. പല്ലവി, എസ് പി ബി ചരണ്‍,

Most Popular

Recent Comments