HomeIndiaകലാലോകം ശൂന്യം: പ്രധാനമന്ത്രി, വലിയ നഷ്ടം: രാഷ്ട്രപതി

കലാലോകം ശൂന്യം: പ്രധാനമന്ത്രി, വലിയ നഷ്ടം: രാഷ്ട്രപതി

എസ് പി ബാലസുബ്രഹ്‌മണ്യന്‍ ഇല്ലാത്ത കലാലോകം ശൂന്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എസ് പി ബാലസുബ്രഹ്‌മണ്യത്തിന്റെ സ്വരമാധുര്യവും സംഗീതവും പതീറ്റാണ്ടുകള്‍ പ്രേക്ഷകരെ അഹ്ളാദിപ്പിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പ്രധാനമന്ത്രി അനുശോചനത്തില്‍ പറഞ്ഞു.

ഇന്ത്യന്‍ സംഗീതത്തിന് ഏറ്റവും വലിയ നഷ്ടമാണ് ഈ വിയോഗമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുസ്മരിച്ചു.

ഇന്ത്യന്‍ സംഗീത ലോകത്തെ നികത്താനാകാത്ത വിടവെന്നാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അനുശോചിച്ചത്. സമാനതകളില്ലാത്ത സംഗീതവും മധുരശബ്ദവും എസ് പി ബാലസുബ്രഹ്‌മണ്യത്തെ എന്നെന്നും ഓര്‍മയില്‍ നിലനിര്‍ത്തുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

Most Popular

Recent Comments