HomeIndiaസര്‍ക്കാരിന് വീണ്ടും തിരിച്ചടി ലൈഫ് മിഷനില്‍ സിബിഐ

സര്‍ക്കാരിന് വീണ്ടും തിരിച്ചടി ലൈഫ് മിഷനില്‍ സിബിഐ

ഒരു ദേശീയ അന്വേഷണ ഏജന്‍സി കൂടി സംസ്ഥാന സര്‍ക്കാരിനെതിരെ കൂടി ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷിക്കുന്നു. സ്വര്‍ണകള്ളക്കടത്ത്, മയക്കുമരുന്ന്. പ്രോട്ടോക്കോള്‍ ലംഘനം എന്നിവക്ക് പുറമെ ലൈഫ് മിഷന്‍ പദ്ധതിയിലെ അഴിമതിയും കേന്ദ്രം അന്വേഷിക്കുന്നു. ലൈഫ് മിഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി സിബിഐ അറിയിച്ചു.

അന്വേഷണം ഏറ്റെടുത്തതിന്റെ പിന്നാലെ തൃശൂരും എറണാകുളത്തും സിബിഐ റെയ്ഡ് നടത്തി. ഫോറിന്‍ കോണ്ട്രിബൂഷന്‍ റഗുലേഷന്‍ ആക്ട് പ്രകാരമാണ് സിബിഐ കേസ് എടുത്തിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. സിബിഐ അന്വേഷണം വരുമെന്ന ഭീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ പെട്ടെന്ന് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് എന്ന് പ്രതിപക്ഷം അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു.

Most Popular

Recent Comments