കോവിഡ് പരിശോധനയില്‍ ആള്‍മാറാട്ടം നടത്തിയെന്ന പരാതിയില്‍ കെ എസ് യു സംസ്ഥാന പ്രസിഡണ്ട് കെ എം അഭിജിത്തിനെതിരെ കേസെടുത്തു. പോത്തന്‍കോട് പൊലീസ് ആണ് കേസെടുത്തത്. കോവിഡ് പരിശോധനക്ക് വ്യാജപേരും വിലാസവും ഫോണ്‍ നമ്പറും നല്‍കിയെന്നാണ് പരാതി. പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡണ്ടാണ് പരാതിക്കാരന്‍.
ആള്‍മാറാട്ടം, പകര്‍ച്ച വ്യാധി പ്രതിരോധ നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. എന്നാല്‍ ക്ലറിക്കല്‍ പിശകാകാം സംഭവിച്ചതെന്ന് കെ എം അഭിജിത്ത് പറഞ്ഞു. കെ എം അഭിജിത്ത് എന്നതിന് പകരം കെ എം അഭി എന്നാണ് വന്നിട്ടുള്ളത്. സുഹൃത്ത് ബാഹുലിന്റേയും സെല്‍ഫ് ക്വാറന്റീനില്‍ കഴിയുന്നവീടിന്റെ ഉടമയുടേയും നമ്പറുകളാമ് നല്‍കിയതെന്നും അഭിജിത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു.