മലയാളത്തിലെ അക്ഷര പുണ്യം മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠം സമ്മാനിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ അക്കിത്തത്തിന്റെ വിട്ടില്‍ നടന്ന ചടങ്ങിലാണ് പുരസ്‌ക്കാരം നല്‍കിയത്. മലയാളത്തിന് ലഭിക്കുന്ന ആറാമത്തെ ജ്ഞാനപീഠം പുരസ്‌ക്കാരമാണ് അക്കിത്തത്തിന് ലഭിച്ചത്.
ജ്ഞാനപീഠ പുരസ്‌ക്കാരങ്ങള്‍ സാധാരണ ഡല്‍ഹയില്‍ വലിയ ചടങ്ങായാണ് നടത്താറ്. ഇക്കുറി അത് സ്വന്തം വീട്ടിലെ ചെറിയ ചടങ്ങായി. ജ്ഞാനപീഠം പോലുള്ള പുരസ്‌ക്കാരം സംസ്ഥാനത്തെ ഒരു മന്ത്രിയാണ് സമ്മാനിച്ചത്. രാജ്യത്തെ 55 ാമത്തെ ജ്ഞാനപീഠം പുരസ്‌ക്കാരമാണിത്. 11 ലക്ഷം രൂപയും വാഗ്‌ദേവതയുടെ വെങ്കലശില്‍പ്പവുമാണ് പുരസ്‌ക്കാരം.