തനിക്ക് ഒഴികെ മറ്റെല്ലാവരുടേയും മാനസിക നില തെറ്റെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് തോന്നുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇങ്ങനെ ഒരാള്‍ എപ്പോഴാണ് ചിന്തിക്കുന്നത് എന്നും എന്തുകൊണ്ടാണെന്നും ജനങ്ങള്‍ക്ക് അറിയാമെന്നും താന്‍ ഒന്നും പറയുന്നില്ലെന്നും പ്രതിപക്ഷ നേതാവ്.
നാട്ടില്‍ അഴിമതി നടക്കരുതെന്നാണ് തന്റെ മാനസിക അവസ്ഥ. ലോക കേരള സഭ പരാജയപ്പെട്ടത് സര്‍ക്കാരിന്റെ പിടിപ്പ് കേട് കൊണ്ടാണ്. കുറ്റകൃത്യങ്ങളും കൊള്ളയും വര്‍ധിച്ചു. കോവിഡ് വ്യാപനത്തിന് കാരണം സര്‍ക്കാരിന്റെ അനാസ്ഥയാണ്. പരിശോധന കൂട്ടണമെന്ന് ആദ്യം മുതലേ പ്രതിപക്ഷം പറയുന്നതാണ്.
പാവപ്പെട്ടവര്‍ക്ക് വീട് വെക്കുന്ന പദ്ധതി സംസ്ഥാനത്ത് ആദ്യമല്ല. ലക്ഷം വീട് പോലുള്ള പദ്ധതി കൊണ്ടുവന്നത് യുഡിഎഫ് ആണ്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ആയിരക്കണക്കിന് വീടുകള്‍ നിര്‍മിച്ച് നല്‍കി. എന്നാല്‍ ഇതുപോലൊരു അഴിമതി പദ്ധതി ആദ്യമാണ്. അഴിമതി നടത്താനാണ് ഈ പദ്ധതി കൊണ്ടുവന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.