കെ എം മാണിയുടെ വിശ്വസ്തനും കേരള കോണ്‍ഗ്രസ് എം മുതിര്‍ന്ന നേതാവുമായ ജോസഫ് എം പുതുശ്ശേരി പാര്‍ടി വിട്ടു. എല്‍ഡിഎഫിലേക്ക് പോകാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് നടപടി. കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി അംഗമാണ് മുന്‍ എംഎല്‍എ കൂടിയായ ജോസഫ് എം പുതുശ്ശേരി.
എല്‍ഡിഎഫിലേക്ക് പോകുന്നത് ആത്മഹത്യാപരമാണെന്ന് പുതുശ്ശേരി പറഞ്ഞു. ഇത്രയും കാലം ഉയര്‍ത്തി പിടിച്ച ഒരു പൊതു രാഷ്ട്രീയ നിലപാടുണ്ട്. പെട്ടെന്നൊരു ദിവസം അത് തള്ളിപ്പറയാന്‍ കഴിയില്ലെന്നും ജോസഫ് എം പുതുശ്ശേരി പറഞ്ഞു. ജോസഫ് ഗ്രൂപ്പിലേക്ക് പോകുമോ അതോ സ്വന്തം പാര്‍ടി ഉണ്ടാക്കുമോ എന്നതില്‍ അദ്ദേഹം ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. നിലവില്‍ ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള വിഭാഗത്തില്‍ നിന്ന് വിടുന്നു എന്ന് മാത്രമാണ് അദ്ദേഹത്തിന്റെ വിശദീകരണം.