പിണറായി വിജയന്റെ വിശ്വസ്തന്‍ എം ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ശിവശങ്കര്‍ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ എത്തി.
സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ തുടങ്ങിയവരെ ഒപ്പം ഇരുത്തി ശിവശങ്കറെ ചോദ്യം ചെയ്‌തേക്കുമെന്നാണ് കരുതുന്നത്. നേരത്തെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങള്‍ ക്രോസ ചെക്ക് ചെയ്യുക, കഴിഞ്ഞ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ ബോധ്യപ്പെടുത്തുക എന്നിവയും അന്വേഷണ സംഘത്തിന് മുന്നിലുണ്ട്.