കോവിഡ് ബാധിച്ച് രാജ്യത്ത് ആദ്യമായി കേന്ദ്രമന്ത്രി അന്തരിച്ചു. റയില്‍വെ സഹമന്ത്രി സുരേഷ് അംഗദി ആണ് അന്തരിച്ചത്. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കര്‍ണാടകിലെ ബെലഗാവി എംപിയാണ്. സെപ്തംബര്‍ 11 നാണ് അദ്ദേഹത്തെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ കഴിയുമ്പോഴും അദ്ദേഹം ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായിരുന്നു.