പാലാരിവട്ടം പാലം നിര്‍മാണം ഉടന്‍

0

സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് പാലാരിവട്ടം പാലം നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍മാണ മേല്‍നോട്ടം ഇ ശ്രീധരനായിരിക്കും. അദ്ദേഹവുമായി സംസാരിച്ചെന്നും സമ്മതിച്ചെന്നും മുഖ്യമന്ത്രി.

നിര്‍മാണം തുടങ്ങി എട്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാമെന്നാണ് ഇ ശ്രീധരന്റെ പ്രതീക്ഷ. അറ്റകുറ്റ പണി നടത്തിയതു കൊണ്ട് പാലത്തിന് മുന്നോട്ട് പോകാനാവില്ലെന്ന വിദഗ്ദ അഭിപ്രായം സര്‍ക്കാര്‍ സ്വീകരിക്കുകയായിരുന്നു. ഇതിനെതിരെ നിര്‍മാണ കമ്പനി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഭാരപരിശോധന നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.