എന്‍ഐഎക്ക് കൂടുതല്‍ അധികാരം, ലഹരിക്കടത്തും അന്വേഷിക്കാം

0

ദേശീയ അന്വേഷണ ഏജന്‍സിക്ക് കൂടുതല്‍ അധികാരം നല്‍കി കേന്ദ്രസര്‍ക്കാര്‍. ഭീകരവാദ കേസുകള്‍ക്ക് പുറമെ ലഹരിക്കടത്തും ഇനി മുതല്‍ അന്വേഷിക്കാം. നാര്‍ക്കോട്ടിക്‌സ് ഡ്രഗ്‌സ് ആന്റ് സൈക്കോട്രാപിക് സബ്സ്റ്റന്‍സസ് ആക്ട്(എന്‍ഡിപിഎസ് ആക്ട്) പ്രകാരം കേസെടുത്ത് അന്വേഷിക്കാനുള്ള അനുമതി ഇനിമുതല്‍ എന്‍ഐഎക്ക് ഉണ്ടാകും. ഇന്‍സ്‌പെക്ടര്‍ റാങ്ക് മുതലുള്ള ഉദ്യോഗസ്ഥര്‍ക്ക് കേസെടുക്കാം. പുതിയ തീരുമാനം കേരളത്തില്‍ ഇപ്പോള്‍ അന്വേഷിക്കുന്ന കേസുകളിലും വഴിത്തിരിവാകും.