HomeKeralaഎന്‍ഐഎ കടുപ്പിക്കുന്നു; ജിപിഎസ് റെക്കോര്‍ഡര്‍ കസ്റ്റഡിയിലെടുത്തു

എന്‍ഐഎ കടുപ്പിക്കുന്നു; ജിപിഎസ് റെക്കോര്‍ഡര്‍ കസ്റ്റഡിയിലെടുത്തു

നയതന്ത്ര ബാഗ് വഴി കൊണ്ടുവന്ന മതഗ്രന്ഥങ്ങള്‍ സര്‍ക്കാര്‍ വാഹനത്തില്‍ കൊണ്ടുപോയ സംഭവത്തില്‍ എന്‍ഐഎ നടപടി കടുപ്പിക്കുന്നു. പ്രോട്ടോക്കോള്‍ ലംഘിച്ച് വിതരണത്തിന് കൊണ്ടുപോയ വാഹനത്തിന്റെ ജിപിഎസ് റെക്കോര്‍ഡര്‍ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. ഇന്നും സി ആപ്റ്റില്‍ പരിശോധന നടത്തിയ ശേഷമാണ് വാഹനത്തിന്റെ ജിപിഎസ് റെക്കോര്‍ഡര്‍ പിടിച്ചെടുത്തത്.

കഴിഞ്ഞ ദിവസങ്ങളിലായി സി ആപ്റ്റില്‍ പരിശോധന നടത്തിയ എന്‍ഐഎ സംഘം ജീവനക്കാരെയും ചോദ്യം ചെയ്തിരുന്നു. മതഗ്രന്ഥം കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവറേയും പല തവണ ചോദ്യം ചെയ്തു. മന്ത്രി ജലീലിന്റെ നിര്‍ദേശ പ്രകാരമായിരുന്നു മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തത്.

Most Popular

Recent Comments