പിടിച്ചു നില്‍ക്കാനാവുന്നില്ല, ഒടുവില്‍ അന്വേഷണം

0

ലൈഫ് മിഷന്‍ പദ്ധതിയിലെ അഴിമതിയില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും പ്രക്ഷോഭത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനാവാത്ത അവസ്ഥയിലാണ് അന്വേഷണം നടത്താനുള്ള തീരുമാനം.

ക്രമക്കേടുകളെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്താനാണ് വിജിലന്‍സിന് നിര്‍ദേശം നല്‍കിയിട്ടുള്ളത്. വിജിലന്‍സ് ഡയറക്ടര്‍ക്ക് ആഭ്യന്തര സെക്രട്ടറി കത്ത് നല്‍കി. ലൈഫ് മിഷനിലെ ധാരണാപത്രം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നിരവധി തവണ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെയും രേഖ നല്‍കാന്‍ തയ്യാറായിട്ടില്ല. വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല. പരിശോധിക്കുകയാണ് എന്ന സ്ഥിരം മറുപടി മാത്രമാണ് മുഖ്യമന്ത്രി എന്നും പറഞ്ഞിരുന്നത്.

ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചത് സിബിഐ വരുമെന്ന ഭയം മൂലമാണെന്ന് അനില്‍ അക്കര എംഎല്‍എ. തദ്ദേശ വകുപ്പ് മന്ത്രി എ സി മൊയ്തീനും മുഖ്യമന്ത്രി പിണറായി വിജയനും സ്ഥാനം ഒഴിഞ്ഞ് അന്വേഷണത്തെ നേരിടണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു.