യുദ്ധത്തിനില്ലെന്ന് ചൈന

0

ഒരു രാജ്യവും യുദ്ധത്തിനില്ലെന്ന് ചൈന. ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് ചൈനീസ് പ്രസിഡണ്ട് ഷീ ജിന്‍പിങിന്റെ പ്രസിതാവന. യുഎന്‍ പൊതുസഭയുടെ 75ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഷീ ജിന്‍ പിങ്.

ചൈന യുദ്ധം ആഗ്രഹിക്കുന്നില്ല. ആധിപത്യമോ അതിര്‍ത്തി വിപുലീകരണമോ, സ്വാധീന മേഖലകളോ തേടില്ല. രാജ്യങ്ങളുമായി ശീതയുദ്ധമോ സൈനിക ഏറ്റുമുട്ടലോ ആഗ്രഹിക്കുന്നില്ല. തര്‍ക്കങ്ങള്‍ സമവായത്തിലൂടെ പരിഹരിക്കാനാണ് ശ്രമിക്കുന്നത്.

കോവിഡ് വ്യാപനം ചെറുക്കാന്‍ ലോകം ഒറ്റക്കെട്ടായി പോരാടണം. ശാസ്ത്രീയ മാര്‍ഗത്തിലൂടെ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ സംയുക്ത പ്രതികരണമാണ് വേണ്ടത്. പ്രശ്‌നത്തെ രാഷ്ട്രീയവത്ക്കരിക്കാനുള്ള ശ്രമങ്ങളെ പരീജയപ്പെടുത്തണമെന്നും ശീ ജിന്‍ പിങ് ആവശ്യപ്പെട്ടു.