കോവിഡ് കാലത്ത് സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍. സര്‍ക്കാര്‍ ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പലതും പിന്‍വലിച്ചിട്ടുണ്ട്. ഇനി മുതല്‍ മുഴുവന്‍ ജീവനക്കാരും ജോലിക്കെത്തണം. എന്നാല്‍ കോവിഡ് മാനദണ്ഡം പാലിക്കണം. അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഇനി 14 ദിവസം ക്വാറന്റീനില്‍ കഴിയണ്ടേതില്ല. ഏഴ് ദിവസത്തിന് ശേഷം കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായാല്‍ പിന്െ ക്വാറന്റീന്‍ ആവശ്യമില്ല. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.