രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്

0

കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്. രാജ്യം മുഴുവന്‍ പ്രതിഷേധ മാര്‍ച്ചുകള്‍, ധര്‍ണകള്‍ എന്നിവ ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് നടത്തും. രണ്ടു കോടിയില്‍ പരം കര്‍ഷകര്‍ ഒപ്പിട്ട മെമ്മോറാണ്ടം രാഷ്ട്രപതിക്ക് നല്‍കാനും ആലോചിക്കുന്നു.

കര്‍ഷക വിരുദ്ധ നിയമം അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെ സി വേണുഗോപാല്‍ എംപി പറഞ്ഞു. പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി ആരോപണങ്ങള്‍ ഉന്നയിച്ച് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. സമരത്തിന്റെ ഭാഗമായി 28ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ കാല്‍നടയായി രാജ്ഭവനുകളിലേക്ക് പോയി ഗവര്‍ണര്‍മാര്‍ക്ക് നിവേദനം നല്‍കും. ഗാന്ധിജയന്ത്ി ദിനം കര്‍ഷക സംരക്ഷണ ദിനമായി ആചരിക്കും. ജില്ലാ ആസ്ഥാനങ്ങളില്‍ ധര്‍ണകള്‍, മാര്‍ച്ചുകള്‍ എന്നിവ സംഘടിപ്പിക്കും. ഒക്ടോബര്‍ 10ന് സംസ്ഥാനങ്ങളില്‍ കിസാന്‍ സമ്മേളന്‍ എന്ന കര്‍ഷകസംഗമം സംഘടിപ്പിക്കും.

ഒക്ടോബര്‍ രണ്ടുമുതല്‍ 31 വരെ ഗ്രാമങ്ങളില്‍ ചെന്നി കര്‍ഷകരില്‍ നിന്ന് രാഷ്ട്രപതിക്ക് നല്‍കാനുള്ള മെമ്മോറാണ്ടത്തില്‍ ഒപ്പുകള്‍ ശേഖരിക്കും. നവംബര്
14ന് ഇത് രാഷ്ട്രപതിക്ക് സമര്‍പ്പിക്കും.