രാജ്യത്തെ നടുക്കിയ ഡല്‍ഹി കലാപത്തില്‍ ഗൂഡാലോചനക്കാര്‍ക്ക് ലഭിച്ചത് 1.61 കോടി രൂപ ലഭിച്ചെന്ന് പൊലീസ്. പ്രതികളായ 5 പേര്‍ക്കാണ് 1.61 കോടി രൂപ ലഭിച്ചതെന്ന് കുറ്റപത്രത്തില്‍ പൊലീസ് പറയുന്നു. കോണ്‍ഗ്രസ് മുന്‍ കൗണ്‍സിലര്‍ ഇസ്രത്ത് ജഹാന്‍, ആക്ടിവിസ്റ്റ് ഖാലിദ് സൈഫി, എഎപിയില്‍ നിന്ന് പുറത്താക്കപ്പെട്ട താഹിര്‍ ഹുസൈന്‍, ജാമിയ അലൂംനി അസോസിയേഷന്‍ പ്രസിഡണ്ട് സൈഫാ ഉര്‍ റഹ്‌മാന്‍, ജാമിയ വിദ്യാര്‍ഥി മീരാന്‍ ഹൈദര്‍ എന്നിവര്‍ക്കാണ് പണം ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നു മുതല്‍ ഈ വര്‍ഷം ഫെബ്രുവരി 26 വരെയുള്ള കാലയളവിലാണ് പ്രതികള്‍ക്ക് 1,61,33,703 കോടി രൂപ ലഭിച്ചത്. ഇതില്‍ 1,48,01,186 കോടി രൂപ പിന്‍വലിച്ചിട്ടുണ്ട്. ഓരോരുത്തര്‍ ചിലവഴിച്ച തുകയെ കുറിച്ചുള്ള വിവരങ്ങളും കുറ്റപത്രത്തില്‍ ഉണ്ട്.