ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നത്തിലെ അവസാന ചര്‍ച്ചകളും തീരുമാനമാവാതെ പിരിഞ്ഞു. വലിയ പ്രതീക്ഷയായിരുന്ന ഇന്ത്യ-ചൈന കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ചകളും പരാജയമായി.
ചൈന വിട്ടു വീഴ്ചക്ക് തയ്യാറാകാതെ നിന്നതോടെയാണ് ചര്‍ച്ച പൊളിഞ്ഞത്. അതിക്രമിച്ചു കയറിയ പ്രദേശത്ത് നിന്ന് ചൈന പിന്മാറണം എന്ന വാദത്തില്‍ ഇന്ത്യ ഉറച്ചു നിന്നു. കോര്‍ കമാന്‍ഡര്‍ തലത്തില്‍ ആറാം വട്ടമാണ് ചര്‍ച്ച നടത്തുന്നത്. തിങ്കളാഴ്ച പതിനാലര മണിക്കൂര്‍ ചര്‍ച്ചയാണ് നടന്നത്. ഇന്ത്യയെ ജനറല്‍ ഹരീന്ദര്‍ സിംഗ്, ലഫ്. ജനറല്‍ പിജികെ മേനോന്‍ എന്നിവര്‍ പ്രതിനിധീകരിച്ചു. ഇന്ത്യയാണ് പ്രകോപനം ഉണ്ടാക്കിയതെന്നും ഇന്ത്യന്‍ സേന പിന്മാറണമെന്നുമാണ് ചൈനയുടെ വാദം.