ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം ആരംഭിച്ചു. നേരത്തെ നിര്‍ത്തിവെച്ച പരീക്ഷണമാണ് പുനഃരാരംഭിക്കുന്നത്. 200 പേരിലാണ് ഈ ഘട്ടത്തില്‍ പരീക്ഷണം നടത്തുന്നത്. ബ്രിട്ടനില്‍ പരീക്ഷണത്തിനിടെ അജ്ഞാത രോഗലക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരീക്ഷണം നിര്‍ത്തിവെച്ചിരുന്നത്.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 55 ലക്ഷം കടന്നു. പ്രതിദിന വര്‍ധന ഇന്നലെ തൊണ്ണൂറായിരത്തിന് താഴെ എത്തിയിട്ടുണ്ട്. ഒരാഴ്ചയായി ിത് തൊണ്ണൂറായിരത്തിന് മുകളിലായിരുന്നു.