തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രണ്ട് പേരെ എന്‍ഐഎ പിടികൂടി. സൗദിയില്‍ നിന്ന് എത്തിയപ്പോഴാണ് ദേശീയ അന്വേഷണ സംഘം പിടികൂടിയത്. ഉത്തര്‍പ്രദേശ് സ്വദേശി ഗുല്‍ നവാസ്, കണ്ണൂര്‍ സ്വദേശി ഷുഹൈബ് എന്നിവരാണ് കസ്റ്റഡിയിലായത്. ബംഗളുരു സ്‌ഫോടന കേസുമായി ബന്ധപ്പെട്ടാണ് നടപടി.