കര്‍ഷകരെ തണുപ്പിക്കാന്‍ താങ്ങുവില ഉയര്‍ത്തി കേന്ദ്രം

0

രാജ്യത്ത് കര്‍ഷക പ്രക്ഷോഭം ശക്തമാകവെ അശ്വാസവുമായി കേന്ദ്ര സര്‍ക്കാര്‍. കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പാര്‍ലമെന്റിന് അകത്തും പുറത്തും പ്രക്ഷോഭം കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴാണ് കേന്ദ്രത്തിന്റെ നീക്കം.

കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉണ്ടാവില്ല എന്നതാണ് കര്‍ഷകര്‍ ബില്ലിനെതിരെ ഉയര്‍ത്തുന്ന പ്രധാന ആരോപണം. അതിനെ താങ്ങുവില ഉയര്‍ത്തി പ്രതിരോധിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. റാബി വിളകള്‍ക്കുള്ള താങ്ങുവില ഉയര്‍ത്താനാണ് തിങ്കളാഴ്ച തീരുമാനമെടുത്തത്. ഗോതമ്പിന്റെ താങ്ങുവില 50 രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതോടെ ഈ സീസണിലെ താങ്ങുവില 1975 രൂപയാകും. സമരം ശക്തമായ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്ക് ഇത് ഏറെ സഹായകമാകും.

കടുകിന്റേയും പയറുവര്‍ഗങ്ങളുടേയും താങ്ങുവിലയില്‍ 225 രൂപയുടെ വര്‍ധനവുണ്ടാകും. പരിപ്പില്‍ 300 രൂപയുടെ വര്‍ധനവും ഉണ്ട്. എന്നാല്‍ സമരം ശക്തമാക്കാന്‍ തന്നെയാണ് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കര്‍ഷകരുടെ തീരുമാനം.