“ഷാഡോ കോപ്സ് ” ചിത്രീകരണം ഉടന്‍

0

കേരള പോലീസിന്റെ രഹസ്യ ടീമായ ഷാഡോ പോലീസിന്റെ ലൈവ് കേസന്വേഷണം ആസ്പദമാക്കിയാണ് വെബ് സീരിസ് ഒരുങ്ങുന്നത്. കേരള പോലീസ് ഷാഡോ വിങിന്റെ സസ്പെന്‍സ് നിറഞ്ഞ കേസന്വേഷണ മുഹൂര്‍ത്തങ്ങൾ കോര്‍ത്തിണക്കുന്ന മലയാളത്തിലെ പുതിയ വെബ് സീരീസ് “ഷാഡോ കോപ്സ് ” ഉടൻ ചിത്രീകരണം ആരംഭിക്കുന്നു.

യുണീക്ക് സിനിമാസ്സിന്റെ ബാനറില്‍ വിനു മാത്യു പോൾ നിര്‍മ്മിക്കുന്ന ഈ വെബ് സീരസ്സിന്റെ കഥ, തിരക്കഥ, സംവിധാനം യുവ ചലച്ചിത്ര സംവിധായകന്‍ ഷാന്‍ ബഷീര്‍ നിര്‍വ്വഹിക്കുന്നു.

എറണാകുളവും പരിസര പ്രദേശങ്ങളുമാണ് ഷാഡോ കോപ്സിന്‍റെ പ്രധാന ലൊക്കേഷന്‍. യഥാർത്ഥ പൊലീസുകാര്‍ക്കൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും ഈ സീരീസില്‍ അണിനിരക്കുന്നുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.
ബാനര്‍ – യുണീക്ക് സിനിമാസ്, കഥ, സംവിധാനം – ഷാന്‍ ബഷീര്‍, നിര്‍മ്മാണം – വിനു മാത്യു പോൾ, ക്യാമറ – പ്രബില്‍കുമാര്‍, പ്രൊഡക്ടന്‍ ഡിസൈനര്‍ – ബാദുഷാ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഷാജി ജോണ്‍, സംഗീതം – സരോജ ഉണ്ണികൃഷ്ണന്‍, എഡിറ്റര്‍ – പീറ്റര്‍ സാജന്‍, പി.ആര്‍.ഒ. – ശിവപ്രസാദ് ഒറ്റപ്പാലം