HomeKeralaപരിശോധന കുറഞ്ഞു, രോഗികളും, ഇന്ന് 2910

പരിശോധന കുറഞ്ഞു, രോഗികളും, ഇന്ന് 2910

പരിശോധന കുറഞ്ഞതോടെ രോഗികളുടെ എണ്ണത്തിലും കുറവുണ്ടായി. കഴിഞ്ഞ 24 മണിക്കൂറില്‍ 25,848 പേരെയാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന അര ലക്ഷത്തിലധികം ആയിരുന്നു.

സംസ്ഥാനത്ത് 2910 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 2653 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 313 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 3022 പേര്‍ക്ക് രോഗമുക്തി ഉണ്ടായി.

88 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്.

ഇന്ന് 18 മരണം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 553 ആയി. ഇന്നത്തെ രോഗികളില്‍ 36 പേര്‍ വിദേശത്ത് നിന്നും 133 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും വന്നവരാണ്.

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം -533
കൊല്ലം -195
പത്തനംതിട്ട -16
ഇടുക്കി -82
കോട്ടയം -156

ആലപ്പുഴ – 112
എറണാകുളം -299
മലപ്പുറം -349
പാലക്കാട് -167
തൃശൂര്‍ -183

കണ്ണൂര്‍- 314
വയനാട് -18
കോഴിക്കോട് -376
കാസര്‍കോട് -110

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ -2681

പുതിയ ഹോട്ട്സ്പ്പോട്ടുകള്‍ -13
ഒഴിവാക്കിയ ഹോട്ട്സ്പ്പോട്ടുകള്‍ -12
ആകെ ഹോട്ട്സ്പോട്ടുകള്‍ -639

Most Popular

Recent Comments