സര്‍ക്കാര്‍ ഓഫീസുകളില്‍ ജാഗ്രത പാലിക്കണമെന്ന് എന്‍ഐഎ

0

കേരളത്തിലെ പ്രധാന സര്‍ക്കാര്‍ ഓഫീസുകളിലും സൈനിക കേന്ദ്രങ്ങളിലും ജാഗ്രത പാലിക്കണമെന്ന് എന്‍ഐഎ. കേരളത്തിന് പുറമെ പശ്ചിമ ബംഗാളിലും ജാഗ്രത നിര്‍ദേശമുണ്ട്. കേരളത്തില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നും അല്‍ ഖ്വായിദ ഭീകരരെ പിടികൂടിയതിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശം. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമണ പദ്ധതികളെ കുറിച്ച് വിവരം ലഭിച്ചത്.