HomeIndiaപ്രതിഷേധിക്കാനുള്ള അവകാശം പരമമല്ല

പ്രതിഷേധിക്കാനുള്ള അവകാശം പരമമല്ല

ജനങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്ന് സുപ്രീംകോടതി. എന്നാല്‍ ആ അവകാശം പരമമല്ല. പ്രതിഷേധ സമരങ്ങള്‍ സഞ്ചാര സ്വാതന്ത്യവുമായി ഒത്തുകപോകണമെന്നും കോടതി. ഡല്‍ഹി ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാരെ നീക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു ജസ്റ്റീസ് സഞ്ജയ് കിഷന്‍ അധ്യക്ഷനായ ബഞ്ച്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചാര സ്വാതന്ത്യം തടസ്സപ്പെടുത്തുന്ന സമരങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു. ഹരിയാനയിലും പഞ്ചാബിലും നടക്കുന്ന കര്‍ഷക സമരങ്ങള്‍ ഉദാഹരണമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. പ്രതിഷേധ സമരം നടത്തുന്നതിന് പൊതുനയം പ്രായോഗികമല്ലെന്ന് കോടതി പറഞ്ഞു. ജനാധിപത്യത്തില്‍ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ അവസരം ഉണ്ട്. എന്നാല്‍ എപ്പോള്‍ എങ്ങനെ സംവാദം നടക്കണം എന്നതിലാണ് വിഷയമെന്നും കോടതി നിരീക്ഷിച്ചു.

Most Popular

Recent Comments