രാജ്യസഭയില്‍ ‘കേരള മോഡല്‍’: 8 അംഗങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍

0

ഇന്നലെ രാജ്യസഭയില്‍ പ്രതിഷേധത്തിൻ്റെ ഇടയില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങളിൽ 8 പ്രതിപക്ഷ അംഗങ്ങള്‍ക്ക് സസ്‌പെന്‍ഷൻ. കേരളത്തിൽ നിന്നുള്ള കെ കെ രാഗേഷ്, ഇളമരം കരീം എന്നിവരടക്കമുള്ളവര്‍ക്കാണ് ഈ സഭാകാലാവധി തീരുംവരെയാണ് സസ്‌പെന്‍ഷന്‍. റൂൾസ് ബുക്ക് കീറിയെറിഞ്ഞ തൃണമൂൽ കോൺഗ്രസിലെ ഡെറക്ക് ഒബ്രയാനിനെ സഭയിൽ നിന്ന് പുറത്താക്കി.

കേരള നിയമസഭയില്‍ കഴിഞ്ഞ യുഡിഎഫ് ഭരണ കാലത്ത് എല്‍ഡിഎഫ് അംഗങ്ങള്‍ സ്പീക്കറുടെ ചേംബര്‍ നശിപ്പിക്കുകയും കേസര വലിച്ചെറിയുകയും ചെയ്തിരുന്നു. ഇതിന് സമാന സാഹചര്യമാണ് ഇന്നലെ രാജ്യസഭയില്‍ അരങ്ങേറിയത്. ഉപാധ്യക്ഷനെ ആക്രമിക്കാന്‍ മുതിരുകയും റൂള്‍സ് ബുക്ക് കീറിയെറിയുകയും മൈക്കുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് സ്പീക്കര്‍ വെങ്കയ്യനായിഡു അക്രമം നടത്തിയ അംഗങ്ങള്‍ക്കെതിരെ നടപടി എടുത്തത്. പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരന്‍ സര്‍ക്കാര്‍ പ്രമേയം വായിച്ചു.