അൺലോക്ക് 4 ഇളവുകൾ ഇന്ന് മുതൽ

0

രാജ്യത്ത് അൺലോക്ക് 4 ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിലാവും. വിദ്യാർഥികൾക്ക് സ്കൂളിലെത്താമെന്നതും പൊതുപരിപാടികളിൽ 100 പേർക്ക് വരെ പങ്കെടുക്കാം എന്നതാണ് ഈ ഘട്ടത്തിലെ പ്രത്യേകത. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ ഇനി പരമാവധി 100 പേർക്ക് വരെ പങ്കെടുക്കാം.

സ്കൂളുകളിൽ ഒൻപതാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്ക് എത്താം. പകുതി അധ്യാപകർക്കും അനധ്യാപകർക്കും സ്കൂളിൽ എത്താം. കണ്ടെയിൻമെൻ്റ് സോണുകളിൽ അല്ലാത്ത സ്കൂളുകൾക്കാണ് പ്രവർത്തിക്കാൻ അനുമതി. എന്നാൽ കേരളത്തിൽ തൽക്കാലം സ്കൂളുകൾ തുറക്കേണ്ടെന്നാണ് തീരുമാനം. എന്നാൽ ഗവേഷക വിദ്യാർഥികൾക്ക് ലാബുകൾ തുറന്നു കൊടുക്കും. ഓപ്പൺ എയർ തിയറ്ററുകൾ തുറക്കാനും തീരുമാനമായി.