സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്ക്

0

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനും പങ്കുണ്ടെന്ന് ഹൈബി ഈഡന്‍ എംപി. ലോക്‌സഭയിലെ ശൂന്യ വേളയിലാണ് എംപി ഇക്കാര്യം ഉന്നയിച്ചത്. മന്ത്രിമാര്‍ക്കടക്കം ഇതില്‍ പങ്കുണ്ട്. അവരുടെ പങ്കും അന്വേഷിക്കണം. സത്യം പുറത്തുവരണം.

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണ്. അതിനാല്‍ ഗവര്‍ണറില്‍ നിന്ന് റിപ്പോര്‍ട്ട് തേടണം. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ നരനായാട്ടാണ് നടക്കുന്നത്. എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെ തല്ലിച്ചതക്കുകയാണെന്നും ഹൈബി ഈഡന്‍ പറഞ്ഞു.