പെരിയ ഇരട്ടക്കൊലപാതക കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കോടതി വിധി പോലും നടപ്പാക്കുന്നില്ല. കേസ് സിബിഐക്ക് വിട്ട് കോടതി ഉത്തരവ് നല്‍കിയിട്ടും ബന്ധപ്പെട്ട കേസ് ഡയറി സംസ്ഥാന പൊലീസ് കൈമാറുന്നില്ല. സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമം. സ്വന്തക്കാരെ രക്ഷിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കമെന്നും ലോക്‌സഭയില്‍ എംപി പറഞ്ഞു.