ജീവനക്കാരുടെ സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക്

0

ശമ്പളം ആറ് മാസം കൂടി പിടിക്കുന്നതിനെതിരെ സര്‍ക്കാര്‍ ജീവനക്കാരില്‍ പ്രതിഷേധം ശക്തമായി. ഇതോടെ സംഘടനകളുടെ യോഗം വിളിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ചൊവാഴ്ചയാണ് ധനമന്ത്രി യോഗം വിളിക്കുക. ശമ്പളം പിടിക്കുന്നതില്‍ ഇളവുകള്‍ നല്‍കാനും ധനവകുപ്പ് ആലോചിക്കുന്നുണ്ട്. സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ എതിര്‍പ്പ് കണ്ടില്ലെന്ന് നടിക്കാന്‍ സര്‍ക്കാരിനാവില്ല. ഇതിന് പിന്നാലെ സിപിഎം സംഘടനയായ എഫ്എസ്ഇടിയും എതിര്‍പ്പിലാണ്. എന്‍ജിഒ യൂണിയനും നേരത്തെ എതിര്‍പ്പ് അറിയിച്ചിരുന്നു.