വര്‍ഗീയത പരത്തല്‍; കോടിയേരിക്കെതിരെ കേസെടുക്കണം

0

സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മതസ്പര്‍ധ വളര്‍ത്തുന്നതിന് എതിരെയുള്ള വകുപ്പുകള്‍ ഉപയോഗിച്ചാവണം കേസെടുക്കേണ്ടത്.

മുസ്ലീം സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തി സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കി അഴിമതിയിലും തട്ടിപ്പിലും മുങ്ങിക്കുളിച്ച സര്‍ക്കാരിനെ രക്ഷിക്കാനാണ് സിപിഎം ശ്രമം. ഇതിനാണ് മതവര്‍ഗീയ രാഷ്ട്രീയം പയറ്റുന്നതെന്നും ജന്മഭൂമിയിലെ ലേഖനത്തിലാണ് കെ സുരേന്ദ്രന്റെ വിശദീകരണം.

കെ ടി ജലീലിന്റെ സിമി പാരമ്പര്യം കടമെടുത്താണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനം. ദേശ ദ്രോഹികള്‍ക്ക് താവളമൊരുക്കിയ പിണറായി വിജയന്‍ സര്‍ക്കാര്‍ രാജിവെക്കും വരെ ബിജെപി പ്രക്ഷോഭത്തില്‍ നിന്ന് പിന്തിരിയില്ല. തന്റെ സാമ്പത്തിക ഇടപാടുകളെല്ലാം നടത്തുന്നത് ജലീല്‍ ആയതുകൊണ്ടാണ് മുഖ്യമന്ത്രി അദ്ദേഹത്തെ സംരക്ഷിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ജലീല്ഡ കുടുങ്ങിയാല്‍ മുഖ്യമന്ത്രിയും കുടുങ്ങും.