സ്വര്‍ണ കള്ളക്കടത്ത് കേസില്‍ ഊരാക്കുടുക്കില്‍ ആയപ്പോള്‍ സിപിഎമ്മും സമുഖ്യമന്ത്രിയും കോടിയേരിയും പച്ചക്ക് വര്‍ഗീയത പറയുന്നത് ബിജെപിയേയും ആര്‍എസ്എസിനേയും സഹായിക്കാനാണെന്ന് രമേശ് ചെന്നിത്തല. ശബരിമല കേസ് സമയത്തും സിപിഎം ചെയ്തത് ബിജെപിയെ വളര്‍ത്തുന്ന നിലപാടായിരുന്നു.
തന്നെ ആര്‍എസ്എസുകാരനാക്കാന്‍ നോക്കി. എന്നാല്‍ സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗമായ എസ് രാമചന്ദ്രന്‍ പിള്ളയ്ക്കാണ് ആര്‍എസ്എസ് ബന്ധമെന്ന് തെളിഞ്ഞു. ജലീലിലൂടെ മുഖ്യമന്ത്രിയും സിപിഎമ്മും ആരോപണ മുനയിലാണ്. സ്വന്തം മകന്‍ സ്വര്‍ണ മയക്കു മരുന്ന് കേസില്‍ ഉള്‍പ്പെട്ടപ്പോഴാണ് രക്ഷപ്പെടാനുള്ള വഴിയായി കോടിയേരി ബാലകൃഷ്ണന്‍ പച്ചക്ക് വര്‍ഗീയത പറയുന്നത്. വര്‍ഗീയ പാര്‍ടിയായി സിപിഎം മാറി. സംസ്ഥാനത്തെ ജനങ്ങളെ ഒന്നിപ്പിക്കേണ്ട മുഖ്യമന്ത്രി വര്‍ഗീയ വിഷം ചീറ്റി ഭിന്നിപ്പിക്കുന്നു.
സ്വര്‍ണ കള്ളക്കടത്തിന് വിശുദ്ധ ഗ്രന്ഥം ഉപയോഗിച്ചോ എന്ന അന്വേഷണം നടക്കുമ്പോള്‍ ഉത്തരം ഇല്ലാത്ത സ്ഥിതിയിലാണ് സര്‍ക്കാരും സിപിഎമ്മും. ഇത്രക്കും പച്ചയായി വര്‍ഗീയത പറയുന്ന പാര്‍ടിയായി സിപിഎമ്മും കോടിയേരി ബാലകൃഷ്ണനും തരം താഴ്ന്നതായും പ്രതിപക്ഷ നേതാവ് രമോശ് ചെന്നിത്തല പറഞ്ഞു.