ഭയം പടച്ച തമ്പുരാനെ മാത്രം

0

താന്‍ ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമ ബോദ്ധ്യമുണ്ടെന്ന് മന്ത്രി കെ ടി ജലീല്‍. അതുകൊണ്ടാണ് ആരേയും കൂസാതെ മുന്നോട്ട് പോകാന്‍ കഴിയുന്നത്. ഒരു വാഹനമോ ഒരു പവന്‍ സ്വര്‍ണമോ കൈവശമില്ലാത്ത ഒരു പൊതുപ്രവര്‍ത്തകന് പടച്ചതമ്പുരാനെ അല്ലാതെ മറ്റാരെയാണ് ഭയപ്പെടാനുള്ളതെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. എതിരാളികള്‍ക്ക് തന്നെ കൊല്ലാന്‍ കഴിഞ്ഞേക്കുമെന്നും എന്നാല്‍ തോല്‍പ്പിക്കാന്‍ ഒരിക്കലും കഴിയില്ലെന്നും ജലീല്‍ പറയുന്നു.