നയതന്ത്ര ബാഗിലൂടെ ഖുര്‍ ആന്‍; കസ്റ്റംസ് കേസെടുത്തു

0

നയതന്ത്ര ബാഗിലൂടെ ഖുര്‍ ആന്‍ കൊണ്ടുവന്ന സംഭവത്തില്‍ കസ്റ്റംസ് പ്രത്യേകം കേസെടുത്തു. നയതന്ത്ര ബാഗിലൂടെ കൊണ്ടുവന്ന വസ്തുക്കള്‍ പുറത്ത് വിതരണം ചെയ്തുവെന്നതിലാണ് കേസ്. നയതന്ത്ര ബാഗിലൂടെ കൊണ്ടുവരുന്നത് കോണ്‍സുലേറ്റ് ആവശ്യത്തിന് മാത്രമാണ്. ഇവ വിതരണം ചെയ്യണമെങ്കില്‍ രാജ്യത്തിന്റെ അനുമതി വേണമെന്നാണ് ചട്ടം.

ഇത് യുഎഇ കോണ്‍സുലേറ്റിന് എതിരായ ആദ്യ നടപടിയായാണ് കരുതുന്നത്. ഇതോടെ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസും ചോദ്യം ചെയ്‌തേക്കും. ഇതിനിടെ ഇന്നലെ എന്‍ഐഎ മന്ത്രിയെ ചോദ്യം ചെയ്തതിന്റെ വിവരങ്ങള്‍ ഡല്‍ഹിയിലേയും ഹൈദരാബാദിലേയും ഓഫീസുകളിലേക്കും അയച്ചു. മന്ത്രി പറഞ്ഞ കാര്യങ്ങള്‍ സ്വപ്നയെ വീണ്ടും ചോദ്യം ചെയ്ത് ഉറപ്പിക്കാനും എന്‍ഐഎ ഉദ്ദേശിക്കുന്നു. സ്വപ്നയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ഐഎ നല്‍കിയ അപേക്ഷ വരുന്ന 22നാണ് പരിഗണിക്കുന്നത്. കസ്റ്റഡിയില്‍ ലഭിച്ച ശേഷമാവും ഇനി ചോദ്യം ചെയ്യുക.