ബലാത്സംഗത്തിന് ഇനി ശിക്ഷ ലിംഗഛേദം

0

ബലാത്സംഗം നടത്തിയാല്‍ നൈജീരിയയില്‍ ഇനി പുരുഷന് ലിംഗമുണ്ടാവില്ല. പുതിയ നിയമപ്രകാരം പുരുഷന്റെ ലിംഗം ഛേദിക്കലാണ് ശിക്ഷ. നൈജീരിയന്‍ സംസ്ഥാനമായ കാഡുനയിലാണ് ഈ ശിക്ഷ നടപ്പാക്കുന്നത്. എന്നാല്‍ 14 വയസ്സിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷയാണ്.

സ്ത്രീകള്‍ക്കും കനത്ത ശിക്ഷയാണ് നല്‍കുക. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന സ്ത്രീകളുടെ ഫലോപ്പിയന്‍ ട്യൂബുകള്‍ നീക്കം ചെയ്യും. സ്തീകളേയും കുട്ടികളേയും ലൈംഗിക ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കലാണ് ലക്ഷ്യമെന്ന് ഗവര്‍ണര്‍ നാസിര്‍ അഹമ്മദ് എല്‍ റുഫായി പറഞ്ഞു. രാജ്യത്ത് ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവന്നിട്ടുള്ളത്.